---
title: "ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം ; കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാക്കൾ എറണാകുളത്തു പിടിയിൽ"
english_title: "Train thefts; Notorious inter-district thieves arrested in Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307353/Train thefts; Notorious inter-district thieves arrested in Ernakulam"
published_at: "2025-08-09T01:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689659ad6b28f_1000283403.png"
keywords: []
---

# ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം ; കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാക്കൾ എറണാകുളത്തു പിടിയിൽ

> **Lead Summary:** എറണാകുളം : ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രികരിച്ചു ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർജില്ലാമോഷ്ടാക്കൾ എറണാകുളത്തു പിടിയിൽ.

## Article Content

എറണാകുളം : ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രികരിച്ചു ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർജില്ലാമോഷ്ടാക്കൾ എറണാകുളത്തു പിടിയിൽ.

 കോതമംഗലംനെല്ലിക്കുഴി കാട്ടുക്കുടി വീട്ടിൽ ഫൈസൽ അലി (40)തൊടുപുഴ കുമ്പക്കല്ല് പാമ്പ്തൂക്കിമാക്കൽവീട്ടിൽ നിസാർ സിദ്ധിഖ് (42) എന്നിവരെയാണ് എറണാകുളം കേരള റെയിൽവേ പോലീസ് ആറന്മുളയിൽ നിന്നും പിടികൂടിയത്.

ഭവനഭേദനം വാഹനമോഷണം തുടങ്ങി ഇരുപതോളം കേസുകൾ ഇരുവർക്കുമുണ്ട്. പ്രതികളുടെ കയ്യിൽ നിന്നും നിരവധി ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ടാബും മോഷ്ടിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307353/Train thefts; Notorious inter-district thieves arrested in Ernakulam)